ഒറ്റദിവസം 7 കൊവിഡ് രോഗികള്‍,ആശങ്കയുടെ മുള്‍മുനയില്‍ പാലക്കാട്

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 20) ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് വന്ന മൂന്നുപേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും വന്ന നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ചെന്നൈയില്‍ നിന്നു വന്നവരില്‍ കൊല്ലങ്കോട്, ആനമാറി സ്വദേശി (38 വയസ്സ് ), ആലത്തൂര്‍ കാവശ്ശേരി സ്വദേശി( 27 വയസ്സ്), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49 വയസ്സ്) എന്നിവരും മഹാരാഷ്ട്രയില്‍ നിന്നും വന്നവരില്‍ രണ്ട് പനമണ്ണ സ്വദേശികളും( 45 ,42 വയസ്സുള്ളവര്‍) രണ്ട് തൃക്കടേരി സ്വദേശികളും (39,50 വയസ്സുള്ളവര്‍) ആണ് ഉള്‍പ്പെടുന്നത്.

ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ 20 പേരായി.ഒരു ആലത്തൂര്‍ സ്വദേശിയും മങ്കര സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ നാല് പേര്‍ മെയ് 13 ന് പുലര്‍ച്ചെ അവിടെനിന്നും പോരുകയും തലപ്പാടി ചെക്ക് പോസ്റ്റ് വഴി മെയ് 14 ന് പുലര്‍ച്ചെ കേരളത്തില്‍ എത്തുകയും ചെയ്തുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News