27.2 C
Kottayam
Wednesday, November 6, 2024
test1
test1

ഹോട്ടല്‍ റെയ്ഡ്: കോണ്‍ഗ്രസ്‌ വനിതാ നേതാക്കളെ അപമാനിയ്ക്കാന്‍,സദാചാര ആരോപണവുമായി യു.ഡി.എഫ് കണ്‍വീനര്‍; കതകില്‍ മുട്ടുന്ന ജോലി പോലീസ് ഏറ്റെടുത്തു

Must read

കോഴിക്കോട്: പാലക്കാട്ടെ പാതിര റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി. രാജേഷ് ആണെന്നും റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഇതാണ് പിണറായി പൊലീസിന്റെ ഇപ്പോഴത്തെ അവസ്ഥ. അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന് മുട്ടുന്നതെന്തിനാണ്. ഇത് നിസാരമായി കാണാന്‍ കഴിയുന്ന ഒന്നല്ല. യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും ഇല്ലാതെയാണ് പിണറായി പൊലീസ് വനിതാ നേതാക്കളുടെ കതകില്‍ മുട്ടിയത്. വനിതാ പൊലീസില്ലാതെ കതക് തുറക്കില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞതെന്നും എം.എം. ഹസ്സന്‍ വ്യക്തമാക്കി. 

ഹോട്ടലിലെ റെയ്ഡ് മന്ത്രി എം.ബി. രാജേഷ് ആസൂത്രണം ചെയ്ത നാടകമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് തിരക്കഥ ഒരുക്കിയത്. പാലക്കാട് നടന്നത് ബിജെപി സിപിഎം ഡീലിന്റെ ഭാഗമാണ്. കൊടകര കുഴല്‍പ്പണത്തിന്റെ ജാള്യത മറയ്ക്കാന്‍ ബിജെപിയെ സഹായിക്കാനാണ് റെയ്ഡെന്നും ഹസൻ വിമര്‍ശിച്ചു. ഷാനി മോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറി തള്ളി തുറക്കുകയാണ് പൊലീസ് ചെയ്തത്. സംഭവം നടന്ന ഉടനെ അവിടേക്ക് എങ്ങനെയാണ് കൃത്യ സമയത്ത് സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ എത്തിയതെന്നും ഹസൻ ചോദിച്ചു.

പരിശോധന ബിജെപി -സിപിഎം ഡീലാണ്. പനപ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രണ്ട് വനിതാനേതാക്കളുടെ മുറിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പുരുഷ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും റെയ്ഡ് ആസൂത്രണം ചെയ്ത മന്ത്രി എം.ബി. രാജേഷ്  രാജിവയ്ക്കണമെന്നും എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ ഹോട്ടലിലെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌;ട്രോളി ബാ​ഗുമായി ഫെനി

പാലക്കാട്: കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ ദൃശ്യങ്ങളുമായി സിപിഎം. കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു സിപിഎം. നീല ട്രോളി ബാ​ഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന...

‘എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി’ പ്രതികരിച്ച് നിവിൻ

കൊച്ചി:സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്ക് ഹൃദയത്തിൽ നിന്ന്...

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പിതൃസഹോദരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതൃസഹോദരന്‍ അറസ്റ്റില്‍. ആറു മാസം മുമ്പാണ് കുട്ടിയെ ഇയാള്‍ ആദ്യമായി പീഡനത്തിനിരയാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.വീട്ടില്‍ ആരുമില്ലാതിരുന്ന അവസരത്തില്‍ നടത്തിയ അതിക്രമത്തെ...

നീല ട്രോളിബാഗുമായി രാഹുലിന്റെ വാർത്താസമ്മേളനം;' പെട്ടിയിൽ ഡ്രസ്, പണമെന്ന് തെളിയിച്ചാൽ പ്രചാരണം ഇവിടെ നിർത്തും'

പാലക്കാട് : നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. കെ പി...

നീല ട്രോളി ബാഗില്‍ പണം? വീണ്ടും കെപിഎം ഹോട്ടലിൽ പരിശോധന; ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ സിഇഒ പ്രസാദ് നായരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹാർഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു. 22 സിസിടിവികൾ ഹോട്ടലിൽ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.