മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി.

മുംബൈ:മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി.നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’ ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങിയത്.

സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെയുടെ മടക്കം.രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയൊഴിയുന്നത്

.

നൂറുകണക്കിന് അണികളാണ് ഉദ്ധവ് താക്കറെയുടെ കുടുംബ വീട്ടിലും പടിയിറങ്ങുന്നതിനിടെ വര്‍ഷ ബംഗ്ലാവിലും എത്തിച്ചേര്‍ന്നത്.

ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് താക്കറെ രാജി സംബന്ധിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കിയത്.പുതിയൊരു സമ്മര്‍ദ തന്ത്രം എന്ന നിലയിലാണ് ഉദ്ധവ് വസതിയൊഴിയുന്നത്.

ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരു മാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും.എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News