യുഎപിഎ ചുമത്തി അറസ്റിലായ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു.

കോഴിക്കോട്: പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റിലായ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശിയായ ഉസ്മാനാണു ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നതെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്‌. ഇയാള്‍ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പോലീസ് വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത് ഈ ബാഗില്‍ നിന്നാണ്.
അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണിക്കുന്നുണ്ട്.ഈ സന്ദര്‍ഭത്തില്‍ പോലീസ് ഉസ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News