EntertainmentKeralaNews
മൂന്നു ഭാഷകളില്‍ നിന്ന് ഒരു നടന് നാമനിര്‍ദ്ദേശം,ചരിത്രമായി മമ്മൂട്ടി
കൊച്ചി: അരനൂറ്റാണ്ട് പിന്നിടുന്ന ഫിലിം ഫെയര്‍ ചരിത്രത്തിലാദ്യമായി മൂന്നു ഭാഷകളില്‍ നിന്ന് അവാര്‍ഡ് നോമിനേഷന്‍ നേടി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.മമ്മൂട്ടി നായകനായ മൂന്ന് ഭാഷകളിലെയും ചിത്രങ്ങളാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
മലയാളത്തില്‍ നിന്നും ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട, തമിഴില്‍ റാമിന്റെ പേരന്‍പ്, തെലുങ്കില്‍ നിന്നും വൈ.എസ്.ആറിന്റെ ജീവിത കഥ പറഞ്ഞ യാത്ര എന്നീ ചിത്രങ്ങളാണ് ഫിലിം ഫെയര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News