24 C
Kottayam
Sunday, June 7, 2026

പ്രവാസികൾക്ക് നേട്ടം,അഞ്ച് വര്‍ഷം കാലാവധിയുള്ള ‘ഗ്രീന്‍ വിസ’കള്‍ പ്രഖ്യാപിച്ച് യുഎഇ

Must read

അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള ‘ഗ്രീന്‍ വിസ’കള്‍ പ്രഖ്യാപിച്ച് യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. വിസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്‍താലും ആറ് മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഈ വിസകള്‍ക്ക് ഗ്രേസ് പീരിഡ് അനുവദിക്കും.

വിദഗ്ധ തൊഴിലാളികള്‍
സ്‍പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കാറ്റഗറികളിലുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. കുറഞ്ഞത് ബിരുദമോ അല്ലെങ്കില്‍ തതുല്യമായതോ ആയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം. ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയാനും പാടില്ല.

ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍
പുതിയ അറിയിപ്പ് പ്രകാരം സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും അഞ്ച് വര്‍ഷം കാലാവധിയുള്ള സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത വിസകള്‍ ലഭിക്കും. ഇതിനായി മാനവവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയ്‍മെന്റ് പെര്‍മിറ്റ് ആവശ്യമാണ്. ബിരുദമോ അല്ലെങ്കില്‍ സ്‍പെഷ്യലൈസ്‍ഡ് ഡിപ്ലോമയോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ രണ്ട് വര്‍ഷം ഫ്രീലാന്‍സ് മേഖലയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 3,60,000 ദിര്‍ഹത്തിന് മുകളിലായിരിക്കണം.

നിക്ഷേപകര്‍, പാര്‍ട്ണര്‍മാര്‍
യുഎഇയില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനോ അല്ലെങ്കില്‍ പങ്കാളികളാവാനോ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ ലഭിക്കും. നേരത്തെ ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ വിസയായിരുന്നു നല്‍കിയിരുന്നത്. രാജ്യത്തെ നിക്ഷേപത്തിനുള്ള രേഖകളോ അല്ലെങ്കില്‍ നിക്ഷേപത്തിനുള്ള രേഖകളോ ഹാജരാക്കണം. നിക്ഷേപന് ഒന്നിലധികം ലൈസന്‍സ് ഉണ്ടെങ്കില്‍ ആകെ മൂലധനം കണക്കാക്കും. ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അംഗീകാരവും നിര്‍ബന്ധമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week