യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി: സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്‌ന ഇദ്ദേഹത്തെ വിളിച്ചിരുന്നതായി കണ്ടെത്തൽ

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ഇദ്ദേഹം കുടുംബത്തെ കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയിരുന്നു. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍കാവ്‌ പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്‌ന ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News