24.7 C
Kottayam
Sunday, May 19, 2024

വൈറസുകളേക്കാള്‍ വിഷമുള്ള മനുഷ്യ വൈറസുകള്‍ ഇറങ്ങിയിട്ടുണ്ട്; ഡി.വൈ.എഫ്.ഐയ്ക്ക് ചുട്ട മറുപടിയുമായി യു. പ്രതിഭ എം.എല്‍.എ

Must read

ആലപ്പുഴ: ഡി.വൈ.എഫ്.ഐയ്ക്ക് ചുട്ട മറുപടിയുമായി കായംകുളം എംഎല്‍എ യു പ്രതിഭ. വൈറസുകളേക്കാള്‍ വിഷമുള്ള മനുഷ്യ വൈറസുകള്‍ സമൂഹത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് പ്രതിഭ ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചത്. കഴിഞ്ഞ ദിവസമാണ്, കായംകുളത്ത് എംഎല്‍എ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡിവിഎഫ്‌ഐ ജില്ലാനേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

<p>കായംകുളത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എ യു പ്രതിഭ വിട്ടുനില്‍ക്കുന്നു എന്നായിരുന്നു ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ വിമര്‍ശനം. എംഎല്‍എയ്‌ക്കെതിരായ അതൃപ്തി പല നേതാക്കളും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ”എം എല്‍ എ വീട്ടില്‍ ഇരുന്നോളു പക്ഷേ ഓഫീസ് തുറക്കാന്‍ തയ്യാറാകണം എന്നായിരുന്നു ഒരു ഡിവൈഎഫ്‌ഐ നേതാവിന്റെ പരിഹാസം. ഓഫീസ് സ്റ്റാഫുകള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാമെന്നും നേതാക്കള്‍ ആഞ്ഞടിച്ചു. ഇതിന് മറുപടിയുമായാണ് എംഎല്‍എ രംഗത്തെത്തിയത്.</p>

<p>അതേസമയം, എംഎല്‍എയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തായതോടെ സിപിഐഎം നേതൃത്വവും പ്രതിരോധത്തിലായി. സംഭവം വിവാദമായതോടെ ചിലര്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week