രാജ്യത്ത് കൊവിഡ് മരണം 56 ആയി; 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് 336 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിക്കുകയും പുതുതായി 336 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

<p>രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. ഇതില്‍ 157 പേര്‍ രോഗവിമുക്തി നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ആണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 309 പേര്‍ക്കും കേരളത്തില്‍ 286 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.</p>

<p>മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 16 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഗുജറാത്തില്‍ ഏഴ് പേരും മധ്യപ്രദേശില്‍ ആറ് പേരും പഞ്ചാബില്‍ നാല് പേരും കോവിഡ് ബാധിച്ചു മരിച്ചു. കേരളത്തില്‍ രണ്ട് പേരാണ് കൊറോണ മൂലം മരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News