29.7 C
Kottayam
Saturday, June 13, 2026

പോലീസ്‌വണ്ടി കണ്ട് ഭയന്ന് സ്കൂട്ടർ നിയന്ത്രണംവിട്ടു: സ്കൂട്ടറിൽ മോഷ്ടിച്ച ടയറുമായി കടക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

Must read

കോട്ടയം: മോഷ്ടിച്ച ടയറുമായെത്തിയ യുവാവ് പോലീസ് ജീപ്പുകണ്ട് ഭയന്നതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു. മോഷ്ടിച്ചെടുത്ത് സ്കൂട്ടറിൽ കൊണ്ടുവന്ന ടയർ വഴിയിലൂടെ ഉരുണ്ടുപോയി. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. സംഭവത്തിൽ ആലപ്പുഴ നെടുമുടി വിഷ്ണുനിവാസിൽ വിഷ്ണു (29)വിനെയാണ് ചിങ്ങവനം എസ്.ഐ. പി.എ. ഷെമീർഖാൻ അറസ്റ്റ് ചെയ്തത്.

കോട്ടയം പള്ളത്ത് എം.സി. റോഡിൽ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കഥ ഇങ്ങനെ- ഏറെ നാളുകൾക്ക് മുമ്പ് എം.സി. റോഡിൽ പള്ളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഭവത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ നാല് പേർ ചികിത്സയിലായി. ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ അപകടത്തിൽപ്പെട്ട കാർ തിരിച്ചെടുത്തുകൊണ്ടുപോകാൻ ഏറെനാളുകൾ കഴിഞ്ഞിട്ടും ഉടമയെത്തിയില്ല, കാർ അനാഥമായി വഴിയോരത്തും കിടപ്പായി.

അങ്ങനെയിരിക്കെയാണ് ഏറെ ദിവസമായി ഉപേക്ഷിക്കപ്പെട്ടനിലയിൽ കിടക്കുന്ന കാർ പ്രതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇയാളുടെ കാറിന്റെ ടയറാണെങ്കിൽ പഞ്ചറായിട്ട് മാസങ്ങൾ കഴിഞ്ഞു. വഴിയിൽ കിടക്കുന്ന കാറിന്റെ ടയർ ഊരിയെടുത്ത് തന്റെ കാറിനിടാൻ തീരുമാനിച്ച യുവാവ് ബുധനാഴ്ച പാതിരാത്രിയിൽ പള്ളത്തെത്തി കാറിന്റെ ടയറഴിച്ച് സ്കൂട്ടറിൽ കയറ്റി വീട്ടിലേക്ക്‌ തിരിച്ചു.

- Advertisement -

- Advertisement -

ഇതിനിടെയാണ് രാത്രി പട്രോളിങ്ങിനിറങ്ങിയ ചിങ്ങവനം പോലീസിന്റെ ജീപ്പ് ഇയാൾക്കെതിരേയെത്തിയത്. ജീപ്പ്കണ്ട് ഭയന്ന യുവാവിന്റെ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു, മോഷ്ടിച്ചെടുത്ത ടയറുകൾ വഴിയിലൂടെ ഉരുണ്ടുപോയി. ഇതോടെ യുവാവ് രക്ഷപ്പെടാനായി ഓടി. സംഭവംകണ്ട് പന്തികേട് തോന്നിയ പോലീസ് യുവാവിനെ ഓടിച്ചിട്ട് പിടികൂടി.

- Advertisement -

പിടിച്ചപാടെ ടയർ മോഷ്ടിച്ചെടുത്തതാണെന്ന് യുവാവ് പോലീസിനോട് കുറ്റസമ്മതം നടത്തി. തുടർന്ന് ഇയാളെ ചിങ്ങവനം പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് വാഹനങ്ങളുടെ മെക്കാനിക്കൽ ജോലിചെയ്തുവരുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്വന്തം കാറിന്റെ പഞ്ചറായ ടയർ മാറ്റിയിടാനുമായില്ല. ഇതിനിടെയാണ് വഴിയിൽ കിടക്കുന്ന കാർ ശ്രദ്ധയിൽപെടുന്നതും ടയർ ഊരിയെടുക്കാൻ തീരുമാനിച്ചതുമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

പ്രതി സ്ഥിരം മോഷ്ടാവല്ലെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week