29.4 C
Kottayam
Saturday, June 6, 2026

നോട്ടിഫിക്കേഷനിൽ മാറ്റം, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

Must read

വാട്ട്സ്ആപ്പ് 2022 ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തുവിട്ടു. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ ടെസ്റ്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WA Beta Info)  റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഒഎസ് 15 (IOS15) ഉപയോഗിക്കുന്ന ചില ബീറ്റ യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ പ്രത്യേകത ലഭ്യമായിരിക്കുന്നത്.

നിലവില്‍ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ ഫോണില്‍ വരുമ്പോള്‍ ആ സന്ദേശം മാത്രമാണ് ലഭിക്കുന്നത്, എന്നാല്‍ പുതിയ ഫീച്ചറില്‍ അയച്ചയാളുടെ പ്രൊഫൈല്‍ ചിത്രവും കാണാന്‍ സാധിക്കും. ഗ്രൂപ്പില്‍ നിന്നാണ് സന്ദേശമെങ്കില്‍ ഗ്രൂപ്പ് ഐക്കണ്‍ കാണാന്‍ പറ്റും.

- Advertisement -

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് കൂടുതല്‍ ഫീച്ചറുകളുമായി വീണ്ടും എത്തുമെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം ഇപ്പോള്‍ അവതരിപ്പിച്ച ബീറ്റയില്‍ ചില പ്രൊഫൈല്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന പ്രശ്നം ബീറ്റ യൂസേര്‍സ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും നിലവില്‍ വരുമ്പോള്‍ ശരിയാകും എന്നാണ് റിപ്പോര്‍ട്ട്.

- Advertisement -

കഴിഞ്ഞ വാരം വാട്ട്സ്ആപ്പ് ഐഒഎസ്  ഉപയോക്താക്കള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. നേരത്തെ തന്നെ വാട്ട്സ്ആപ്പ് ഇതിന്‍റെ ടെസ്റ്റിംഗ് ആന്‍ഡ്രോയ്ഡില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

- Advertisement -

വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ  കമ്യൂണിറ്റി ഫീച്ചര്‍ എന്നാണ് ആദ്യ പരിശോധനയില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലാണ് ഈ ഫീച്ചര്‍ എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

ഈ ഫീച്ചറിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒരു ഗ്രൂപ്പിന്‍റെ കീഴില്‍ അതിന്‍റെ അഡ്മിന് കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. അതായത് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുന്നു. അതില്‍ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലെ ചിലരോട് ആലോചിച്ച് തീരുമാനം എടുക്കണം ആ കാര്യങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമായി പറയാന്‍ കഴിയില്ല. അപ്പോള്‍ അഡ്മിന് ഒരു കമ്യൂണിറ്റി ആരംഭിച്ച്, ഗ്രൂപ്പിലെ അംഗങ്ങളെ അതില്‍ ചേര്‍ക്കാം. ചര്‍ച്ച ചെയ്യാം. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ചെയ്ത് ഇതില്‍ എത്തിക്കാം എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week