KeralaNews

പിതാവിനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുമ്പോള്‍ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടു വയസുകാരന് ദാരുണാന്ത്യം

തൃശൂര്‍: വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാര്‍ മറിഞ്ഞ് രണ്ടു വയസുകാരന്‍ മരിച്ചു. വടക്കാഞ്ചേരി എങ്കക്കാട് പരുത്തിപ്ര കിണറമാക്കല്‍ നസീമിന്റെ മകന്‍ ആദിനാണ് മരിച്ചത്. കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

കഴിഞ്ഞ രാത്രി പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപമാണ് അപകടമുണ്ടായത്. നസീമിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ റോഡിലെ മീഡിയനിലിടിച്ച് മറിയുകയായിരുന്നു.

കുട്ടി വാഹനത്തിന് അടിയില്‍പെട്ടതാണ് മരണത്തിനിടയാക്കിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button