ദൈവപ്രീതിയ്ക്കായി രണ്ടു വയസുകാരനെ പിതൃസഹോദരനും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

ലക്നൗ: രണ്ടുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതൃസഹോദരനും ഭാര്യയും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹസന്‍പുര്‍ സ്വദേശിയായ ശിവ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയെന്നാരോപിച്ച് കുട്ടിയുടെ വല്യച്ഛന്‍ രാമസൂറത്ത്,ഭാര്യ,മകള്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതികളിലൊരാള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ ശിവയെ കണ്ടെത്തുകയായിരുന്നു. മാവ് ഇട്ടു വയ്ക്കുന്ന ഒരു വലിയ പാത്രത്തിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനും ഭാര്യയും ആണെന്ന് ശിവയുടെ പിതാവ് ഗ്യാന്‍ സിംഗ് പറഞ്ഞു. ദുര്‍മന്ത്രവാദത്തിന്റെ പേരിലാണ് ഇവര്‍ കൃത്യം നടത്തിയതെന്നാണ് പിതാവിന്റെ ആരോപണം.

എന്നാല്‍ ഗ്യാന്‍സിംഗിനെതിരായ മൊഴിയാണ് പ്രതി രാമസൂറത്ത് പോലീസിന് നല്‍കിയത്. ഒന്നരവയസുകാരനായിരുന്ന തന്റെ ചെറുമകനെ ദുര്‍മന്ത്രവാദത്തിനായി ഗ്യാന്‍സിംഗും ഭാര്യയും കൂടി കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നത്. ഈ മരണത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളും ഉണ്ടായിരുന്നു. രണ്ടുവയസുകാരന്റെ മരണത്തില്‍ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News