വടകര: കോഴിക്കോട് വടകര കുന്നുമ്മക്കരയിൽ രണ്ട് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്.
വീടിന് മുന്നിലെ തോട്ടിലാണ് കുട്ടി വീണത്. ചെറിയ തോടാണെങ്കിലും ശക്തമായ മഴയെ തുടർന്ന് നല്ല ഒഴുക്കുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയുടേയും വെള്ളക്കെട്ടിന്റേയും സാഹചര്യത്തിൽ പുഴകൾക്കും തോടുകൾക്കും സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News