ബസില്‍ നിന്നിറങ്ങവെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച രണ്ടു യുവതികള്‍ പിടിയില്‍

തിരുവനന്തപുരം: ബസില്‍ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗില്‍ നിന്നു സ്വര്‍ണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു തമിഴ് സ്ത്രീകള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളും സഹോദരങ്ങളുമായ രാമേശ്വരം കാക്കാത്തോപ്പ് മുരുകന്‍ കോവില്‍ ഈശ്വരി (25), മുത്തുമാരി (24) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ 26ന് രാവിലെ ഉള്ളൂര്‍ പോങ്ങുംമൂട് ബസ്സ്റ്റോപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടയ്ക്കല്‍ സ്വദേശിയായ യാത്രക്കാരി ബസില്‍ നിന്നു ഇറങ്ങവേ അവിടെയുണ്ടായിരുന്ന പ്രതികള്‍ തിരക്കുണ്ടാക്കി യാത്രക്കാരിയുടെ ബാഗില്‍ നിന്ന് 17,300 രൂപയും സ്വര്‍ണ ഏലസും വാച്ചുമടങ്ങിയ പഴ്‌സും മോഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

മോഷണ മുതല്‍ പ്രതികളില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, മെര്‍വിന്‍ ഡിക്രൂസ്, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ പ്രതാപന്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News