24.7 C
Kottayam
Monday, June 8, 2026

അഞ്ചാം ക്ലാസുകാരന്‍ സ്വന്തം അച്ഛന്റെ ഇമെയില്‍ ഹാക്ക് ചെയ്തു! പത്തുകോടി നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി

Must read

ഗാസിയാബാദ്: യൂട്യൂബിലൂടെ ഹാക്കിങ് പഠിച്ച പതിനൊന്നുകാരന്‍ ആദ്യം ഹാക്ക് ചെയ്തത് സ്വന്തം പിതാവിന്റെ ഇമെയില്‍ അക്കൗണ്ട്. അച്ഛന്റെ ഇമെയില്‍ ഹാക്ക് ചെയ്ത ശേഷം മറ്റൊരു നമ്പരില്‍ നിന്നു അച്ഛന്റെ നമ്പരിലേക്ക് വിളിച്ച് പത്ത് കോടി രൂപയാണ് അഞ്ചാം ക്ലാസുകാരന്‍ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ മെയിലിലെ ചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഗാസിയാബാദ് സ്വദേശിയാണ് അജ്ഞാത നമ്പരില്‍ നിന്നുംഫ ഭീഷണി വന്നു എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ചില ഹാക്കര്‍മാര്‍ തന്റെ മെയില്‍ ഹാക്ക് ചെയ്‌തെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഗൃഹനാഥന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. പരാതിക്കാരന്റെ വീട്ടിലെ ഐപി അഡ്രസില്‍ നിന്നു തന്നെയാണ് ഭീഷണി സന്ദേശം വന്നത് എന്നതാണ് പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്.

ഇതോടെ കുടുംബത്തിലുള്ള ആള്‍ തന്നെയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് ഉറപ്പിച്ച പോലീസ് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതിനൊന്ന് വയസ്സുള്ള പരാതിക്കാരന്റെ മകന്‍ കുടുങ്ങുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ യൂട്യൂബിലൂടെയാണ് ഹാക്കിങ് പഠിച്ചതെന്നും പോലീസിനോട് പറഞ്ഞു.

ഹാക്കിങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ യൂട്യൂബില്‍ കണ്ടതിനു ശേഷമാണ് സ്വന്തമായി ഹാക്കിങ് നടത്താനും അതിന് പിതാവിന്റെ തന്നെ മെയിലും കുട്ടി തിരഞ്ഞെടുത്തത്. സംഭവത്തില്‍ സൈബര്‍ നിയമങ്ങള്‍ അടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്നതടക്കം കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week