24.6 C
Kottayam
Tuesday, May 14, 2024

പുല്‍വാമയില്‍ ഭീകരാക്രമണം; രണ്ടു സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

Must read

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. റോഡ് പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തെക്കന്‍ കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപോര്‍ ബൈപാസിന് സമീപത്ത് ഉച്ചക്ക് 12.50 ഓടെയൊണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ പാംപോര്‍ ബൈപാസില്‍ കൂടിയുള്ള ഗതാഗതം ഏറെ നേരം നിര്‍ത്തിവച്ചു. കരസേന, ജമ്മുകശ്മീര്‍ പോലീസ്, സിആര്‍പിഎഫ് സേനാവിഭാഗങ്ങളുടെ സംയുക്ത സംഘം ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week