23.9 C
Kottayam
Thursday, June 4, 2026

‘അച്ഛന്‍ നടക്കുമ്പോള്‍ ഞാന്‍ ഓടും… ഞാന്‍ നടക്കുമ്പോള്‍ അച്ഛന്‍ ഓടണം’ തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15കാരന്‍ മുങ്ങി; പൊങ്ങിയത് തൃശൂരില്‍

Must read

തൃശൂര്‍: തിരുവനന്തപുരത്ത് അച്ഛനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ 15 കാരന്‍ പൊങ്ങിയത് തൃശൂരില്‍. ‘അച്ഛന്‍ നടക്കുമ്പോള്‍ ഞാന്‍ ഓടും… ഞാന്‍ നടക്കുമ്പോള്‍ അച്ഛന്‍ ഓടണം’ ഇതായിരുന്നു തിരുവനന്തപുരം വട്ടപ്പാറയ്ക്കടുത്ത് ഞായറാഴ്ച പ്രഭാതസവാരി നടത്തിയ മകന്റെ നിബന്ധന.

നിബന്ധന അച്ഛന്‍ നടപ്പാക്കിയെങ്കിലും ഒടുവില്‍ മകന്‍ അച്ഛനെ പറ്റിച്ച് മുങ്ങി. മകന്‍ ഓടി വീട്ടിലെത്തിയെന്നു കരുതി മെല്ലെ നടന്ന് വീട്ടിലെത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അച്ഛന്‍ അറിയന്നത്. ഉടന്‍ പോലീസില്‍ പരാതി നല്‍കി. അങ്ങനെയിരിക്കെയാണ് തലസ്ഥാനത്തു നിന്ന് ഒരു കുട്ടി തൃശൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിയെന്ന സന്ദേശം ലഭിച്ചത്.

കുട്ടി ആദ്യം പറഞ്ഞത് വീട്ടിലെ പ്രശ്നങ്ങള്‍ കാരണം നാടുവിട്ടതാണെന്നായിരുന്നു. ഇവിടെയെത്തിയാല്‍ സഹായം കിട്ടുമെന്നറിഞ്ഞാണ് എത്തിയതെന്നും പറഞ്ഞു. ഭക്ഷണം നല്‍കി സ്റ്റേഷനിലിരുത്തി വീണ്ടും കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് മുന്‍പ് പറഞ്ഞതില്‍ പലതും കളവാണെന്ന് മനസ്സിലാക്കിയത്. തിരുവനന്തപുരത്തു നിന്ന് മുങ്ങണമെന്ന് തോന്നി ബസില്‍ കയറിയതാണ്. ബസ് തൃശ്ശൂരിലെത്തിയപ്പോള്‍ ഇറങ്ങി. പോലീസ് സ്റ്റേഷനാണ് അഭയ കേന്ദ്രമെന്നറിഞ്ഞ് വനിതാ പോലീസ് സ്റ്റേഷന്‍ തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week