തിരുവനന്തപുരം: വർക്കല മേൽവെട്ടൂരിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് പേർ കുടുങ്ങിക്കിടക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ വർക്കല എസ്.എ മിഷൻ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം. വീടിന്റെ പാർശ്വഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മതിൽ നിർമിക്കുന്നതിനിടെ വലിയൊരു മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു. പരവൂർ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഒരാളെ പുറത്തെടുത്തുവെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.
അപകടത്തിൽപ്പെട്ടവരുടെ ശരീരത്തേക്ക് അഞ്ചടിയോളെ മണ്ണ് വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യനിലയിൽ ആശങ്കയുമുണ്ട്. ആറ് പേരാണ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഇതിലാണ് രണ്ട് പേർ അപകടത്തിൽപ്പെട്ടത്. സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെ നാട്ടുകാർ വിവരമറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News