കേരളത്തിന് രണ്ട് ഉത്സവകാല ട്രെയിനുകള്‍ കൂടി

പാലക്കാട്: രണ്ട് ഉത്സവ ട്രെയിനുകള്‍ കൂടി സംസ്ഥാനത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്നു. തിരുവനന്തപുരം- നിസാമുദ്ദീന്‍- തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ (പാലക്കാട് ജങ്ഷന്‍ -കട്പാടി വഴി) ഏപ്രില്‍ 13ന് സര്‍വിസ് ആരംഭിക്കും.

06167 തിരുവനന്തപുരം -നിസാമുദ്ദീന്‍ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ചൊവ്വാഴ്ചകളില്‍ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട്, വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.50ന് നിസാമുദ്ദീനിലെത്തും. 06168 നിസാമുദ്ദീന്‍ -തിരുവനന്തപുരം പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ഏപ്രില്‍ 16 മുതല്‍ സര്‍വിസ് ആരംഭിക്കും. വെള്ളിയാഴ്ചകളില്‍ പുലര്‍ച്ച 05.10ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍, ഞായറാഴ്ചകളില്‍ രാവിലെ 07.05ന് തിരുവനന്തപുരത്ത് എത്തും.

ഏപ്രില്‍ 12നാണ് 02648 കൊച്ചുവേളി -കോര്‍ബ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് ഫെസ്റ്റിവല്‍ സ്പെഷല്‍ സര്‍വിസ് തുടങ്ങുന്നത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 6.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട്, ബുധന്‍, ശനി ദിവസങ്ങളില്‍ പുലര്‍ച്ച മൂന്നിന് കോര്‍ബയിലെത്തും.

02647 കോര്‍ബ- കൊച്ചുവേളി ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് ഫെസ്റ്റിവല്‍ സ്പെഷല്‍ ഏപ്രില്‍ 14 മുതല്‍ സര്‍വിസ് ആരംഭിക്കും. ബുധന്‍, ശനി ദിവസങ്ങളില്‍ വൈകീട്ട് 7.40ന് കോര്‍ബയില്‍നിന്ന് പുറപ്പെടും. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ വൈകീട്ട് 4.20ന് കൊച്ചുവേളിയില്‍ എത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News