കൊവിഡ്: ഖത്തറില്‍ 2 പേര്‍ മരിച്ചു

ദോഹ: കോവിഡ് ബാധിച്ച് ഖത്തറില്‍ ഇന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാ (68)റും, കൊയിലാണ്ടി സ്വദേശി സഫ മന്‍സില്‍ രഹ്ന ഹാഷിം (53) ആണ് മരിച്ചത്.

ദോഹയിലെ അറിയപ്പെടുന്ന കലാകാരന്‍ കൂടിയായിരുന്നു അബ്ദുല്‍ ജബ്ബാര്‍. ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നായിരുന്നു ഇദ്ദേഹംത്തെ ദോഹയില്‍ അറിയപ്പെട്ടിരുന്നത്.കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. 35 വര്‍ഷമായി ഖത്തറില്‍ മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രഹ്ന ഹാഷിം മരിച്ചത്. കുടുംബത്തോടൊപ്പം ദീര്‍ഘകാലം ഖത്തറിലുണ്ടായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മാറിയിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് വിസ പുതുക്കാനായി ഖത്തറിലെത്തിയതായിരുന്നു. ഇരുവരുടെയും മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഖത്തറില്‍ തന്നെ ഖബറടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News