25.2 C
Kottayam
Thursday, May 16, 2024

കണ്ണുരില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി

Must read

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. തളിപ്പറമ്പ് സ്വദേശി സത്യന്‍(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശിയായ സത്യന് ഇക്കഴിഞ്ഞ 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധയുമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. എടക്കാട് സ്വദേശിയായ ഹംസ നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week