പാലക്കാട് ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകക്ക് ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ ഒന്ന് ) ഒരു ആരോഗ്യ പ്രവർത്തകക്ക് ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 142 പേരാണ് ചികിത്സയിൽ ഉള്ളത്.

മൈസൂരിൽ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും(38 പുരുഷൻ)ഒരു ആരോഗ്യ പ്രവർത്തകക്കും (51) ആണ് രോഗം സ്വീകരിച്ചിട്ടുള്ളത്.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 142 പേരായി.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News