ബസുകളിൽ എല്ലാ സീറ്റിലും ഇരുന്ന് യാത്രചെയ്യാം, ഓട്ടോയിൽ രണ്ട്, കാറിൽ 3 യാത്രക്കാർ, ഷൂട്ടിംഗിനും ഗുരുവായൂരിൽ കല്യാണത്തിനും അനുമതി, സംസ്ഥാനത്തെ ഇളവുകൾ ഇങ്ങനെ

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എന്നാൽ, രോഗവ്യാപനതോത് കൂടുതലുള്ള കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 30 വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇളവുകൾ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേർ പങ്കെടുപ്പിച്ച് വിവാഹം നടത്താം

വിദ്യാലയങ്ങൾ ജൂലൈയിലോ അതിനു ശേഷമോ തുറക്കും

സംസ്ഥാനത്തേക്കു വരാൻ പാസ് നിർബന്ധം

തൊട്ട് അടുത്ത ജില്ലകളിൽ ബസ് സർവ്വീസ്

സിനിമാ ഷൂട്ടിംഗ് പരമാവധി 50 പേർ

[സിനിമ – സീരിയൽ ഷൂട്ടിങ്ങിന് ഉപാധികളോടെയാണ് അനുമതി

_ഉപാധികൾ -_
★ ഇൻഡോർ ഷൂട്ടിങ്ങിന് മാത്രം അനുമതി!
★ സിനിമ സെറ്റിൽ.. അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരുമുൾപ്പടെ
50 അംഗങ്ങളിൽ കൂടാൻ പാടില്ല!
★ സീരിയൽ സെറ്റിൽ.. അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരുമുൾപ്പടെ
25 അംഗങ്ങളിൽ കൂടാൻ പാടില്ല ]

കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് ഇരിക്കാം

ഓട്ടോയിൽ 2 പേർക്ക് യാത്രചെയ്യാം

ബസുകളിൽ എല്ലാ സീറ്റിലും ഇരുന്ന് യാത്രചെയ്യാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News