കൊല്ലത്ത് സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് സി.എഫ്.എല്‍.ടി.സി ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടു പേര്‍ മരിച്ചു. കൊവിഡ് ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരന്‍ മുരുകാനന്ദന്‍, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. രാജീവ്, ഗോപി എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടാഴിയില്‍ സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു മുരുകാനന്ദന്‍. തിങ്കളാഴ്ച രാത്രിയിലാണ് നാല്‍വര്‍ സംഘം സ്പിരിറ്റ് കഴിച്ചത്. സിഎഫ്എല്‍ടിസിയില്‍ നിന്നെടുത്ത സ്പിരിറ്റാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം.

എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കടുവാത്തോട് സ്വദേശി പ്രസാദ് മരിച്ചതോടെയാണ് സ്പിരിറ്റ് കഴിച്ചിരിക്കാമെന്ന നിഗമനത്തില്‍ എത്തിയത്. പോലീസും എക്‌സൈസും ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News