25.9 C
Kottayam
Wednesday, May 22, 2024

വടക്കാഞ്ചേരിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു

Must read

വടക്കഞ്ചേരി: തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി ഹോട്ടല്‍ ഡയാനയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പുന്നില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. എറണാകുളം മൂത്തേടത്ത് വീട്ടില്‍ ബിനു മാത്യു (33), ബിനുവിന്റെ സുഹൃത്ത് കോട്ടയം സ്വദേശി നാരായണന്‍കുട്ടിയുടെ മകന്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശിനി സരിതയെ (40) ഗുരുതരമായ പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് അപകടം. എറണാകുളത്തു നിന്ന് ആലത്തൂരിലേക്ക് ചികിത്സയ്ക്കായി വരികയായിരുന്നു ഇവര്‍. എറണാകുളത്ത് കാറ്ററിംഗ് നടത്തുന്ന സരിതയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week