FeaturedHome-bannerNews

48 മണിക്കൂർ ദേശീയ പണിമുടക്ക് അർദ്ധരാത്രി മുതൽ, സ്തംഭിയ്ക്കുന്ന മേഖലകൾ, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കും.

പണിമുടക്കിൽ നിശ്ചലമാവുന്ന മേഖലകൾ ഇവയാകും…

1.ബസ്,ടാക്സി സർവീസുകൾ

2.ഹോട്ടലുകൾ,വ്യാപാര സ്ഥാപനങ്ങൾ

3.ബാങ്ക് സേവനങ്ങൾ

4.സർക്കാർ ഓഫീസുകൾ

5.റേഷൻ കടകൾ

പണിമുടക്കിൽ ഇളവുളളത് എന്തിനൊക്കെ….

1.ആശുപത്രി സേവനങ്ങൾ

2.പാൽ,പത്രം

3.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

4.ആംബുലൻസ്

5.മെഡിക്കൽ സ്റ്റോർ

6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര

7.ഫയർ റെസ്ക്യൂ തുടങ്ങിയ അവശ്യ സർവീസുകൾ

പണിമുടക്കുന്ന തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ എന്തൊക്കെ?

1.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക.

2.അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക

3.കർഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക

4.കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക

5.പൊതുമേഖലാ സ്വകാര്യവത്കരണം നിർത്തിവെക്കുക

6.കൊവിഡിന്‍റെ ഭാഗമായുളള വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവർക്കായി പ്രതിമാസം 7500 രൂപ നൽകുക

7.തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുക

8.അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button