സംസ്ഥാനത്ത് ഇന്ന് രണ്ടു കൊവിഡ് മരണം; മരിച്ചത് കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഫെറൂക്ക് സ്വദേശിയായ രാധാകൃഷ്ണന്‍ (80), തിരുവനന്തപുരം പേയാട് പള്ളിമുക്ക് പ്രിയദര്‍ശിനി നഗറില്‍ തങ്കപ്പന്‍ (72) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് രാധകൃഷ്ണന്‍ മരിച്ചത്. ആറു മാസത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ഇഎന്‍ടി ചികിത്സയിലായിരുന്നു തങ്കപ്പന്‍.

കഴിഞ്ഞ ഞായറാഴ്ച തങ്കപ്പന് ആശുപത്രി അധികൃതര്‍ സര്‍ജറി നിശ്ചയിച്ചിരുന്നു. സര്‍ജറിക്ക് മുമ്പായി നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഫലം പോസിറ്റീവാകുന്നത്. തുടര്‍ന്ന് തങ്കപ്പനെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. രോഗലക്ഷണങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് തങ്കപ്പന്‍ മരിച്ചത്.

അതേസമയം, എറണാകുളത്ത് കൊവിഡ് ചികിത്സയിലിരിക്കെ അയ്യമ്പുഴ സ്വദേശി മേരിക്കുട്ടി മരണമടഞ്ഞു. പ്രമേഹവും ഹൃദ്രോഗവും മൂലം ചികിത്സയില്‍ ഇരുന്ന മേരിക്കുട്ടിയെ ഇന്നലെ വൈകിട്ടോടെയാണ് കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം. 77 വയസായിരുന്നു. മരണം കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News