കൊച്ചിയില്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി

കൊച്ചി: സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി. മലയിടംതുരുത്തു സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ടു മുതല്‍ എറണാകുളം പുക്കാട്ടുപടിയില്‍നിന്നു കാണാതായത്.

തിങ്കളാഴ്ച വൈകിട്ടു നാലോടെയാണ് ഇവര്‍ വീട്ടില്‍ നിന്നു പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നു പത്തരയോടെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News