തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രണ്ടു ഭിക്ഷാടകര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ നടത്തിയ പരിശോധനയിലാണു രണ്ടു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് അധികൃതര്‍ കരുതുന്നു.

ജില്ലയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറ, പുല്ലുവിള, ചൊവ്വര, മരിയനാട്, പൊഴിയൂര്‍, പെരുമാതുറ തുടങ്ങിയ തീരപ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതിനു പുറമെ നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലും രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്. കുടപ്പനക്കുന്ന്, ശ്രീകാര്യം, പട്ടം, മുട്ടത്തറ, മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, തിരുവല്ലം തുടങ്ങിയ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പിരശോധനയില്‍ രോഗബാധിതരെ കണ്ടെത്തി.

ഇപ്പോഴും പരിശോധനയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയിലെ തീരമേഖലകളിലും അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News