30.6 C
Kottayam
Friday, June 19, 2026

സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു, വിവാദത്തിലായി ഇറ്റാലിയൻ പ്രധാനമന്ത്രി

Must read

റോം: ഇറ്റാലിയൻ നഗരത്തിൽ യുക്രെയ്ൻ സ്വദേശിനിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥി ജോർജിയ മെലോണി. അവ്യക്തമാക്കിയ വീഡിയോയാണ് ജോർജിയ പങ്കുവെച്ചത്. എന്നാലിത് വ്യാപക വിമർശനത്തിന് വിധേയമായതിന് പിന്നാലെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു.  മെലോണിക്കെതിരെ രാഷ്ട്രീയ എതിരാളികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. 

ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോ ആയിരുന്നു ജോർജിയ പങ്കുവച്ചത്. ഇത് ക്രൂരമാണെന്നും അതീജീവിതയുടെ അനുവാദം ഇല്ലാതെ വീഡിയോ പുറത്തുവിടുന്നത് യുവതിയുടെ ദുരിതം ഇരട്ടിയാക്കുമെന്നും ആരോപണം ഉയർന്നു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ ഏറെ മുന്നിലുള്ള സ്ഥാനാർത്ഥിയാണ് ജോർജിയ മെലോനി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ് നീക്കം ചെയ്ത ട്വിറ്റർ, കമ്യൂണിറ്റി നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് സന്ദേശം പ്രദർശിപ്പിച്ചിരിക്കുകയാണ്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത മെലോണി പിന്നീട് പ്രതികരണവുമായി എത്തി. ‘ഇരയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സംഭവിച്ചതിനെ അപലപിക്കാനും നീതി ആവശ്യപ്പെടാനുമാണ്’ താൻ വീഡിയോ പങ്കുവച്ചതെന്ന് മെലോണി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

55 കാരിയായ ഉക്രേനിയൻ സ്ത്രീയെ ഗിനിയയിൽ നിന്നുള്ള ഒരു അഭയാർത്ഥി ഞായറാഴ്ച പുലർച്ചെ നടപ്പാതയിൽ വച്ച് ആക്രമിച്ചുവെന്നാണ് വടക്കൻ നഗരമായ പിയാസെൻസയിലെ പൊലീസ് നൽകുന്ന വിവരം. ഇയാളുടെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.  ഏതോ ഫ്ലാറ്റിൽ നിന്നും പകർത്തിയ സംഭവത്തിന്റെ വീഡിയോ ബ്ലർ ചെയ്താണ് ഓൺലൈൻ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. അതിജീവിതയെ തിരിച്ചറിയാൻ വീഡിയോയിലൂടെ സാധിക്കുന്നുമില്ല. എന്നാൽ ആക്രമണ സമയത്തെ സ്ത്രീയുടെ കരച്ചിലടക്കം കൃത്യമായി കേൾക്കുന്ന ഓഡിയോ വീഡിയോക്കൊപ്പമുണ്ട്.

സെപ്തംബർ 25ന് നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടെടുപ്പിൽ മെലോണിയും അവരുടെ വലതുപക്ഷ സഖ്യകക്ഷികളും ഏറെ മുന്നിലാണ്, അവർ അധികാരം നേടുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മെലോണിയുടെ  ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയായി ജോർജിയ എത്തിയ ഇറ്റലിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാവും അവർ.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു...

കളി കാര്യമായി! ഖത്തർ താരത്തിന്റെ ഫൗൾ; കാനഡയുടെ ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്, കാലൊടിഞ്ഞു?

വാൻകൂവർ: ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ കാനഡ - ഖത്തർ മത്സരത്തിനിടെ കനേഡിയൻ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ ഇടതു കാലിന് ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഖത്തർ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; മുൻതൂക്കം വികസനപദ്ധതികൾക്ക്, അതിവേഗ റെയിൽപ്പാതയ്ക്ക് സാധ്യത

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക്. സദ്ഭരണവും സഹാനുഭൂതിയും മുഖമുദ്രയാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ വികസനപദ്ധതികൾക്കാകും മുൻതൂക്കം. തുറമുഖ കേന്ദ്രികരണ വികസനത്തിനാകും ഊന്നൽ. പരന്ന...

Popular this week