30.3 C
Kottayam
Friday, June 19, 2026

ഓണക്കാലമല്ലേ, കളറാകണ്ടേ ; കേരളത്തനിമയിൽ മമ്മൂട്ടി, ചിത്രം വൈറൽ

Must read

ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. 51 വർഷം നീണ്ട അഭിനയ ജീവിതത്തിൽ മമ്മൂട്ടി ചെയ്യാത്ത കഥാപാത്രങ്ങളും വേഷങ്ങളും ഇല്ലെന്ന് തന്നെ പറയാം. ഇവയെല്ലാം തന്നെ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നവയാണ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓരോ നിമഷവും മലയാളിയെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പുത്തൻ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

മുണ്ടും ഷർട്ടും ധരിച്ച് കേരളതനിമയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ മേക്കപ് മാനും നിർമാതാവുമായ ജോർജ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് ആയിരുന്നു ഇത്. 

ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന സിനിമയുടെ ഷൂട്ടിം​ഗ് തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോൾ. ഉദയകൃഷ്‍ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂയംകുട്ടിയില്‍ ആണ് പുരോ​ഗമിക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷനാണ്. ചിത്രത്തിൽ വിക്രത്തിലൂടെ ശ്രദ്ധനേടിയ വാസന്തിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ  ‘ആറാട്ടി’ന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ ​ഗണത്തിൽപ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുകയെന്നാണ് വിവരം. ഏജന്റ്, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

- Advertisement -

അടുത്തിടെ താൻ സ്റ്റാർ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. “ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല”, എന്നാണ് മമ്മൂട്ടി പറഞ്ഞത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമിന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളുമായി സംസാരിക്കവേ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

Popular this week