ട്വന്റി 20 ഉജ്ജ്വല ജയം,കിഴക്കമ്പലത്തിനു പുറമേ ഐക്കരനാട്ടിലും പ്രതിപക്ഷമില്ല

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ കൂടുതൽ പഞ്ചായത്തുകളിൽ മികച്ച വിജയത്തിലേക്ക് ട്വന്റി 20 നീങ്ങുന്നത്. കിഴക്കമ്പലത്ത് ആകെ എണ്ണിയ അഞ്ച് വാർഡുകളിലും ട്വന്റി 20 യാണ് ജയിച്ചത്.

ഐക്കരനാട് പഞ്ചായത്തിൽ ട്വന്റി 20 കേവല ഭൂരിപക്ഷം ഉറപ്പാക്കി. ആകെ 19 വാര്‍ഡുകളുള്ള മഴുവന്നൂരിൽ വോട്ട് എണ്ണിയ എട്ട് വാർഡുകളിൽ ആറിടത്തും 2020 ജയിച്ചു. 18 വാര്‍ഡുകളുള്ള കുന്നത്തുനാടിൽ ഏഴിടത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആറ് വാർഡുകളിൽ ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് കിറ്റക്‌സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News