CrimeNationalNews

ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍ക്ക് വനിതാ ട്യൂഷന്‍ ടീച്ചറുടെ പീഡനം,കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കാമുകനുമയച്ചുകൊടുത്തു,ടീച്ചറും കാമുകനും അറസ്റ്റില്‍

മഹു: മധ്യപ്രദേശിലെ മഹുവില്‍ വനിതാ ട്യൂഷന്‍ അധ്യാപിക തന്റെ വിദ്യാര്‍ത്ഥിനികളായ ആറും മൂന്നും വയസ്സ് പ്രായമുള്ള സഹോദരിമാരെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. അധ്യാപിക പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പെന്‍സില്‍ തിരുകുകയും അത് ക്യാമറയില്‍ പകര്‍ത്തി കാമുകന് അയക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

19 കാരിയായ അധ്യാപികയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസുകാര്‍ക്ക് കൈമാറുന്നതിന് മുമ്പ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികളെ മര്‍ദ്ദിക്കുകയും ചെയ്തു. ഭീകരമായ കുറ്റകൃത്യത്തില്‍ യുവാവിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം, ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയെത്തി ഏകദേശം രണ്ട് മണിക്കൂറിന് ശേഷം രണ്ട് സഹോദരിമാരില്‍ ഇളയവള്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് എങ്ങനെ പരിക്കേറ്റെന്ന് അമ്മ ചോദിച്ചപ്പോള്‍, തന്റെ ‘ട്യൂട്ടര്‍ ദീദി’ എന്താണ് ചെയ്തതെന്ന് അവള്‍ വിവരിച്ചു.

പരിഭ്രാന്തരായ അമ്മ മൂത്ത പെണ്‍കു ട്ടിയോട് കാര്യം ചോദിച്ചു. അവളും സ്ഥിരീകരിച്ചു. വേദനയോടെ നിലവിളിച്ചപ്പോള്‍ ‘ട്യൂട്ടര്‍ ദീദി’ വീണ്ടും വസ്ത്രം ധരിച്ച് അദ്ധ്യാപനം പുനരാരംഭിച്ചതായി പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു.

പ്രകോപിതരായ പെണ്‍കുട്ടികളുടെ കുടുംബം അയല്‍വാസിയായ യുവതിയുടെ വീട്ടിലേക്ക് ഓടിക്കയറി അവരെ പോലീസില്‍ എത്തിക്കുന്നതിന് മുമ്പ് മര്‍ദ്ദനത്തിനിരയാക്കി. ഐ.പി.സി, പോക്‌സോ ആക്ട് എന്നിവ പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് അധ്യാപികയ്‌ക്കെതിരെ കേസെടുത്തു.

കാമുകന് വീഡിയോ അയച്ച വിവരം അറിഞ്ഞ് പോലീസ് ഞെട്ടി. യുവതി വീട്ടില്‍ നിന്ന് വളരെ അകലെയല്ലാത്ത വീട്ടില്‍ നിന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker