കൊച്ചി: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ തേടുന്നവരില്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ (ടി.ബി) പരിശോധനയ്ക്കു കൂടി വിധേയരാക്കാന്‍ നിര്‍ദേശം. വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയില്‍ സംശയങ്ങള്‍ തോന്നുന്നവരെയുമാണ് ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്.
മലപ്പുറം ജില്ലയില്‍ കൊവിഡ് ചിക്തസ തേടിയവരില്‍ 27% പേര്‍ക്കു ക്ഷയരോഗം കണ്ടെത്തി. രണ്ട് രോഗങ്ങള്‍ക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News