തിരുവനന്തപുരത്ത് വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; ഒമ്പത് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. വാടകവീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന ഒമ്പതംഗ സംഘമാണ് അറസ്റ്റിലായത്. കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു(24), ശംഖുമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന്‍ (21) വിഴിഞ്ഞം സ്വദേശി ഇന്‍ഷാദ് (22) വെങ്ങാനൂര്‍ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു(21) പൗഡിക്കോണം സ്വദേശി അമല്‍ (26) എന്നിവരാണു പിടിയിലായത്.

ബാലുവും വിജയ് മാത്യുവുമാണ് പ്രധാന നടത്തിപ്പുകാരെന്നു പോലീസ് പറഞ്ഞു. വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ഒട്ടേറെ സ്ത്രീകള്‍ ഇവരുടെ വലയില്‍ അകപ്പെട്ടെന്നും വിവരം ലഭിച്ചു. ആര്‍സിസിയിലെ രോഗികള്‍ക്കു മുറി നല്‍കാനെന്ന വ്യാജേന 8 മുറികളുള്ള 2 നില കെട്ടിടം വാടകയ്ക്കെടുത്താണു പെണ്‍വാണിഭം നടത്തിയത്. റെയ്ഡില്‍ 80,900 രൂപയും കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News