കാമുകി ഫോണ്‍ എടുത്തില്ല; യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി

ചെന്നൈ: കാമുകി ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈ കൊറുക്കുപേട്ട് സ്വദേശിയായ ദുരൈ എന്ന 22 കാരനാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അബോധാവസ്ഥയിലാണെന്നും നിരീക്ഷിച്ച് വരികയാണെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കൊറുക്കുപേട്ട് കൊറോണേഷന്‍ നഗര്‍ സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ ദുരൈ. ഇയാള്‍ സമീപപ്രദേശത്ത് തന്നെയുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ഇരുവരും തമ്മില്‍ കണ്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍വിളിയും ചാറ്റുകളിലൂടെയുമായിരുന്നു സംഭാഷണം. എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങളായി യുവതി ഇയാളുടെ കോളുകള്‍ അവഗണിക്കാന്‍ തുടങ്ങി. പല തവണ ശ്രമിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല. ഇതില്‍ അസ്വസ്ഥനായാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നു.

താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കാലിലെ എല്ലുകള്‍ ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിലായിരുന്നു. നിലവില്‍ അബോധാവസ്ഥയില്‍ തുടരുന്ന ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്‌ബോള്‍ മൊഴി രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News