HealthKeralaNews

ചേര്‍ത്തലയില്‍ അതിവ്യാപന കൊവിഡ് വൈറസ്; വാര്‍ത്ത അടിസ്ഥാന രഹിതം

ചേര്‍ത്തല: ജനിതകമാറ്റം വന്ന കൊവിഡ് അതിവ്യാപന വൈറസ് ചേര്‍ത്തലയില്‍ രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. നഗരസഭ ചെയര്‍പേഴ്‌സന്‍ ഷേര്‍ളി ഭാര്‍ഗവനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് നവമാധ്യമങ്ങളിലൂടെ വൈറസ് വ്യാപനത്തെ കുറിച്ച് അഭ്യൂഹം പരന്നത്.

തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ അമ്പലപ്പുഴയിലുള്ള രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്തി. ബുധനാഴ്ച നഗരസഭ പരിധിയിലുള്ള കച്ചവട സ്ഥാപനങ്ങളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button