നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പിടിയിൽ

കാസർകോഡ്: ഭർത്താവിനോടുള്ള വൈരാഗ്യത്തിന് നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ.കാസർകോഡ് ചെടേക്കാലിൽ ആണ് സംഭവം നടന്നത്.

ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് കുഞ്ഞിന്റെ അമ്മ ഷാഹിനയെ ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഭർത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

രക്ത സ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങൾക്ക് മുമ്പ് ഷാഹിനയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്. ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും പ്രസവ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ കണ്ടെത്തിയത്.യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News