31.3 C
Kottayam
Saturday, September 28, 2024

മുണ്ടക്കയത്ത് കടുവയിറങ്ങി? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് പിന്നിലെ സത്യാവസ്ഥ

Must read

കോട്ടയം: മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് വനംവകുപ്പ്. ചെന്നാപ്പാറ കൊമ്പുകുത്തി മേഖലയില്‍ പുലിയുടെ ശല്യം പതിവായതിന് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിക്കുന്നത്. പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയകളിലുമാണ് വീഡിയോ എത്തുന്നത്.

വണ്ടന്‍പതാലിനും പനക്കച്ചിറയ്ക്കും ഇടയില്‍ തേക്കിന്‍കൂപ്പില്‍ കടുവ ഇറങ്ങിയതായാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതുകണ്ടതോടെ പ്രവാസികള്‍ ഭീതിയിലായി. ചെന്നാപ്പാറ, കൊമ്പുകുത്തി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ടെന്നു നാട്ടുകാര്‍ പറയുകയും കാമറ ഉള്‍പ്പെടെ സ്ഥാപിച്ച് അന്വേഷണം നടത്തിവരികയുമാണ്.

ഇതിനിടെ കടുവയും ഇറങ്ങിയെന്ന വാര്‍ത്ത ജനങ്ങള്‍ വിശ്വസിച്ചു.എന്നാല്‍, ഈ വീഡിയോ വടക്കേ ഇന്ത്യയിലെ ഏതോ വനാതിര്‍ത്തി പ്രദേശത്തെ ആണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ നിന്നു ജനങ്ങള്‍ പിന്തിരിയണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week