InternationalNews
വന്നവഴി മറന്നു; ഫോക്‌സ് ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന്റെ റേറ്റിംഗ് ഇടിഞ്ഞെന്നും അവര്‍ വന്നവഴി മറന്നതുകൊണ്ടാണിതെന്നും ട്രംപ് തുറന്നടിച്ചു.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ട്രംപ് ഈ വിമര്‍ശനം ഉന്നയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
അരിസോണയില്‍ ഉള്‍പ്പെടെ വോട്ടെണ്ണി തീരുന്നതിനു മുന്നേ ബൈഡന് വിജയം പ്രഖ്യാപിച്ച ചാനലുകളിലൊന്നായിരുന്നു ഫോക്‌സ് ന്യൂസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News