Uncategorized
വീണ്ടും ലോക്ഡൗൺ: വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് കേന്ദ്രം
ഡൽഹി:രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി പ്രചാരണം. ഡിസംബർ ഒന്നോടെ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നാണ് പ്രചരിച്ച വാർത്തകൾ. എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
ഈ വർത്ത പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്നും പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നു. ട്വീറ്റ് മോർഫ് ചെയ്ത് പ്രചരിക്കുകയായിരുന്നു. സർക്കാർ അത്തരത്തിൽ ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News