മിര്‍സാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ട് അപകടം; 11 പേര്‍ മരിച്ചു

മിര്‍സാപുര്‍: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാര്‍ തൊട്ടുമുന്‍പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ തീപിടിത്തമുണ്ടായതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്.

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും ട്രക്ക് നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്നതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News