KeralaNews

സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കാനായി ഭാര്യയെ തുടര്‍ച്ചയായി രണ്ടു ദിവസം ബീച്ചില്‍ എത്തിച്ചു, കണ്ടിഷ്ടപ്പെട്ട ശേഷം വിലപേശല്‍, മദ്യലഹരിയില്‍ ഭാര്യ ഉറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് മുങ്ങിയതും മുന്‍ ധാരണപ്രകാരം

തിരുവനന്തപുരം:കഠിനംകുളത്ത് യുവതി കൂട്ടവലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നില്‍ ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടേയും കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്നു പൊലീസ് കണ്ടെത്തല്‍. സുഹൃത്തുക്കള്‍ക്ക് ഭാര്യയെ കാഴ്ചവെക്കുന്നതിനു മുന്‍പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഭര്‍ത്താവ് രണ്ട് തവണ ബീച്ചിലെത്തിച്ചു.ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കുറുച്ചി ബീച്ചില്‍ ഭാര്യയെയും കുട്ടികളെയും കൊണ്ട് അടുത്ത അടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവ് എത്തി. ബീച്ച് കാണിക്കാനെന്ന് പറഞ്ഞായിരുന്നു ഇവരെ കൊണ്ടുവന്നത്.

ഈ സമയം ബീച്ചിന് സമീപം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭാര്യയെ മദ്യം കുടിപ്പിച്ചശേഷം ഭര്‍ത്താവ് മുങ്ങിയതും ഗൂഡാലോചന അനുസരിച്ചായിരുന്നു.ഉപദ്രവിക്കും മുമ്പ് ഇന്നലെ യുവതിക്ക് മദ്യം നല്‍കിയത് ബീച്ചിന് സമീപത്തെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ്. ഈ സമയം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മറ്റ് നാലു സുഹൃത്തുക്കള്‍ വീടിന് പുറത്തു കാത്തു നിന്നെന്നാണ് പൊലീസ് പറയുന്നത്.

പിന്നീട് ഓട്ടോയുമായി മറ്റുള്ളവര്‍ എത്തുന്നതും യുവതിയെ കൊണ്ടുപോകുന്നതുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച ആസൂത്രണ പ്രകാരമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി മദ്യലഹരിയിലായി ഉറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് മുങ്ങിയതും മുന്‍ ധാരണപ്രകാരമാണെന്ന് പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട യുവതിയെ രക്ഷപ്പെടുത്തിയത് വഴിയിലൂടെ എത്തിയ രണ്ട് യുവാക്കളാണ്.

ഏറെനാള്‍ യുവതിയും ഭര്‍ത്താവും തമ്മില്‍ അകന്ന് കഴിയുകയയിരുന്നു. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് യുവതിയുടെ ഭര്‍ത്താവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker