ജോധ്പൂര്‍: അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡ് ക്രൂരമായി കൊല്ലപ്പെട്ടതിന് സമാനമായ അക്രമം ഇന്ത്യയിലും. രാജസ്ഥാനിലെ ജോധ്പൂരില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ടുയര്‍ത്തി പൊലിസ് മര്‍ദ്ദിച്ചു. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ചാണ് ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാറിനെയാണ് പൊലീസുകാര്‍ മര്‍ദ്ദിച്ചത്. യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമത്തില്‍ പ്രചരിച്ചിരുന്നു.
മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് പോലീസ് യുവാവിന് പിഴ ചുമത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമീപിച്ചതോടെയാണ് പോലീസ് യുവാവിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ചത്.അതേസമയം, പൊലീസുകാരെ ആക്രമിക്കുന്നത് തടയാനാണ് കോണ്‍സ്റ്റബിള്‍ ശ്രമിച്ചതെന്ന് ജോധ്പൂര്‍ ഡിസിപി പ്രീതി ചന്ദ്ര പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News