അമ്മയെ ബലാത്സംഗം ചെയ്തിന് സാക്ഷിയായി മൊഴി നല്‍കി മകന്‍,ശാരീരിക പീഡനം നടന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്,പീഡനത്തിനിരയായ യുവതിയും മകനും സര്‍ക്കാര്‍ സംരക്ഷണത്തില്‍

തിരുവനന്തപുരം കഠിനംകുളത്തെ യുവതി ബലത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.ശാരീരിക പീഡനം സ്ഥിരീകരിയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഡോക്ടര്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മനോജിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന സ്ത്രീയെ വീട്ടില്‍ നിന്നും വിളിച്ചറക്കി അക്രമിസംഘത്തിന്റെ അടുത്തെത്തിച്ചത് മനോജെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, യുവതിയുടെ അഞ്ച് വയസുകാരനായ മകനെ കേസില്‍ മുഖ്യസാക്ഷിയാക്കും.

സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ തന്നെയും അമ്മയെയും മര്‍ദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് നേരത്തെ അറസ്റ്റിലായത്. ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികളുടെ അറസ്റ്റ്.

കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുളളത്. ഇയാള്‍ക്കുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. യുവതിയെയും കുട്ടിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയില്‍ ബീച്ച് കാണാന്‍ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോള്‍ ഈ വീട്ടുടമയില്‍ നിന്നും ഭര്‍ത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭര്‍ത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭര്‍ത്താവിന്റെ സുഹൃത്തുക്കളിലൊരാള്‍ എത്തി തന്നെ വിളിച്ച് ഭര്‍ത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ മറ്റ് നാലുപേര്‍ എത്തി, തന്നെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി. സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News