ലോകത്ത് കൊവിഡ് മരണം നാലു ലക്ഷത്തോടടുക്കുന്നു; രോഗബാധിതര്‍ 68 ലക്ഷവും കടന്ന് മുന്നോട്ട്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,98,141 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 68,44,705 പേര്‍ക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 33,35,399 പേര് ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-19,65,708, ബ്രസീല്‍-6,46,006, റഷ്യ-4,49,834, സ്പെയിന്-2,88,058, ബ്രിട്ടന്-2,83,311, ഇന്ത്യ-2,36,184, ഇറ്റലി-2,34,531, ജര്‍മനി-1,85,414, പെറു-1,87,400, തുര്‍ക്കി-1,68,340, ഇറാന്-1,67,156, ഫ്രാന്‍സ്-1,53,055, ചിലി-1,22,499, മെക്സിക്കോ- 1,10,026, കാനഡ-94,335, സൗദി അറേബ്യ- 95,748, ചൈന-83,030.
മേല്പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,11,390, ബ്രസീല്‍-1,35,047, റഷ്യ-5,528, സ്പെയിന്-27,134, ബ്രിട്ടന്-40,261, ഇറ്റലി-33,774, ഇന്ത്യ-6,649, ജര്‍മനി-8,763, പെറു-5,162, തുര്‍ക്കി-4,648, ഇറാന്-8,134, ഫ്രാന്‍സ്-29,111, ചിലി-1,448, മെക്സിക്കോ- 13,170, കാനഡ-7,703, സൗദി അറേബ്യ- 642, ചൈന-4,634.