കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷൻ മേയർ

തിരുവനന്തപുരം:രാവിലെ കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി പേട്ട കൗൺസിലർ ഡി അനിൽകുമാറിനേയും ബിജെപി സ്ഥാനാർഥി നേമം കൗൺസിലർ എം ആർ ഗോപനേയുമാണ്‌ തോൽപ്പിച്ചത്‌.

മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൌണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യവട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാറിനെ ഒഴിവാക്കി.പിന്നീട് നടന്ന രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും ബിജെപി.യിലെ എം ആര്‍ ഗോപനും തമ്മിലായി മത്സരം. മേയറായിരുന്ന വി കെ പ്രശാന്ത്‌ വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ്‌ പുതിയ മേയറെ തെരഞ്ഞെടുത്തത്‌.

ആദ്യ റൌണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ കെ ശ്രീകുമാറിന് 42 വോട്ടും എം ആർ ഗോപന് 35 വോട്ടും ഡി അനിൽകുമാറിനു 20 വോട്ടും ലഭിച്ചു.മൂന്ന് വോട്ട് അസാധുവായി.കോൺഗ്രസ് അംഗം സി ഓമന, ബിജെപി അംഗം ജ്യോതി സതീഷ്, സ്വതന്ത്ര അംഗം എൻ എസ് ലതാകുമാരി എന്നിവരുടെ വോട്ടാണ് അസാധുവായത്. സ്വതന്ത്ര അംഗം ആർക്കും വോട്ട് ചെയ്തില്ലരണ്ടാം റൌണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും എം ആർ ഗോപന് 34 വോട്ടും കിട്ടി. .തുടര്‍ന്ന്‍ ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.

ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമാണ്‌ സിപിഐ എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാർ.

100 അംഗങ്ങളുള്ള കോർപറേഷനിലെ കക്ഷിനില: എൽഡിഎഫ്‌–-43, ബിജെപി–-35, യുഡിഎഫ്‌ –-21, സ്വതന്ത്രൻ–-ഒന്ന് എന്നിങ്ങനെയാണ്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News