24.8 C
Kottayam
Monday, May 20, 2024

പൂന്തുറയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; കമാന്‍ഡോകളെ വിന്യസിച്ചു, കനത്ത ജാഗ്രത

Must read

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപന ഭീഷണി നേരിടുന്ന പൂന്തുറയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദേശം. ഇതിനായി 25 കമാഡോകളെ വിന്യസിച്ചു. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തികള്‍ അടച്ചിടും. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകള്‍ക്കു പരിശോധന നടത്തും. പൂന്തുറയില്‍ ഒരാളില്‍ നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150 പേര്‍ പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍.

പൂന്തുറ മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവത്കരണം നടത്തുന്നതിനു സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week