31.1 C
Kottayam
Wednesday, May 15, 2024

സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചു

Must read

മലപ്പുറം: സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി ട്രഷറി അടച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക്, താനൂര്‍ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തില്‍ 3,4,5 വാര്‍ഡുകള്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21 ാം വാര്‍ഡുകളില്‍ ജില്ലാഭരണകൂടം കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസും അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, കോഴിക്കോട് കല്ലായിയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കല്ലായിയില്‍ കൊവിഡ് ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ അഞ്ച് ബന്ധുക്കള്‍ക്കാണ് സ്ഥിരീകരിച്ചത്. ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റൈനിലാക്കിയിരുന്നു. ഒരു ഡോക്ടറെയും മൂന്നു നഴ്സുമാരെയുമാണ് ക്വാറന്റൈനിലാക്കിയത്.

തിരുവനന്തപുരം പൂന്തുറയില്‍ 119പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതീവ ഗുരുതരമായ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇവിടെ അടിയന്തര ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വള്ളക്കടവിലും സമാനമായ സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week